Lokanarkavu through experiences
കല്പിതം - പത്തൊൻപതു കൊല്ലങ്ങൾക് മുൻപത്തെ ഒരു പുലർകാലം. മീനമാസത്തിലെ കൊടുംചൂടിന് ആശ്വാസമായി പെയ്ത മഴ. രാവേറെചെല്ലുവോളം പാട്ടും കൂത്തുമായി. കൂട്ടിനു കണ്ണനും മുരളിയും ഷജിലും. പുലർച്ചെ ഉറക്കംവിട്ടോഴിഞ്ഞു. ഒരു കട്ടന്വേണ്ടിയുള്ള യാത്ര കാവിലെ ശാന്തേച്ചിയുടെ കടക്കുമുന്നിൽ. അഞ്ചുമണി ആകുന്നേയുള്ളു. കിഴക്കുനിന്ന് സഞ്ചിയും സാമഗ്രികളുമായി ശാന്തേച്ചി വന്ന് കട തുറന്നുകൊണ്ട് മൊഴിഞ്ഞു. " എന്താ മോനേ രാത്രി ഉറക്കമൊന്നുല്ലെ ". മറുപടിയായി " പ്രകാശൻ എണീറ്റില്ലേ ". "എണീറ്റിക്ക്. ഓനിപ്പ വെരും ". " കേറിക്കുത്തിരിക്ക്, ചായ കാച്ചിത്തരാം ". "ശാന്തേച്ചി കാച്ചുമ്പോഴേക്ക് ഞാൻ കുളിച്ചു വരാം ". " എന്നാ ശരി , നോക്കി പോണേ ". വെള്ളികീറുന്ന നീഴലിലൂടെ വലിയചിറയിലേക്ക്.
അരയാലെത്തുംമുൻപേ ഇടതുവശത്തെ കൊട്ടാരത്തിന്റെ നിഴലിലേക്ക് പാളി നോക്കി. ' സുധാകരേട്ടൻ മുറ്റിയ ഉറക്കത്തിലാകും, ഒരുപാടായി കണ്ടിട്ട് ' മനോഗതം. കാലുകൾ മുന്നോട്ട് നീങ്ങവേ, ആരായാലിനു മുകളിൽ കാറ്റിന്റെ ശീൽകാരം. ചില്ലകൾ ആടിയുലയുന്നു. ഒരുമാത്ര നിന്നു. ഒരു ശബ്ദം " തിരിച്ചു പോ.... ". ചുറ്റും നോക്കി ആരുമില്ല. ഏറെ പരിചിതമായ സ്വരം. ആരുടേതാകും, ചുറ്റും നോക്കി, ആരുമില്ല. കാറ്റു ചുഴലിയായി വരുന്നു. ഒപ്പം പരിചിതസ്വരത്തിന്റെ ഗർജ്ജനവും. "തിരിച്ചുപോകാനല്ലേ പറഞ്ഞേ..." ആ തള്ളലിന്റെ ഊക്കിൽ പിന്തിരിഞ്ഞോടി, വഴിയിൽ വീണു.
പിറകിൽനിന്ന് ഒരു ഭീകര ശബ്ദം. അരയാൽ നെടുകെ പിളർന്നു വീഴുന്നു. ഒരു ചില്ല കാലിൽ വീണു. എണീറ്റോടി കടയിലെത്തി. പ്രകാശനോട് വെള്ളത്തിനാഗ്യം കാട്ടി. കുടിച്ചുകഴിഞ്ഞ് പ്രകാശനോട് പറഞ്ഞൊപ്പിച്ചു. തോളിലെ തോർത്തെടുത്തു പൊടിയും വിയർപ്പും തുടച്ചുകൊണ്ട്, പ്രകാശൻ " ഇനക്ക് തോന്നീതാവും, പോട്ടെടോ ". തർക്കത്തിനുനിന്നില്ല.
നിശബ്ദതക്കു വിരാമമിട്ടുകൊണ്ട് ഒരു ബൈക്ക് വന്നു. മാരാതെ പ്രകാശൻ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞൊപ്പിച്ചു " ചന്ദ്രൻ മാഷ് പോയി " " ആര് കെ. എം. ചന്ദ്രനോ , എപ്പോ? ". "ഒരു ഇരുപതു മിനിട്ടായി കാണും. എന്റെ മൂർദ്ധാവിൽ നിന്നു താഴെക്കൊരു മിന്നൽ പാഞ്ഞു....
*** ശുഭം ***